
മാള മെറ്റ്സ് കോളജിന്റെ അഭിമാനമായി ക്രിസ് ബാബു
കേരള പോലീസ് തൃശൂർ ജില്ലയിലെ സൈബർ വളണ്ടിയറായി മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി ക്രിസ് ബാബുവിനെ തിരഞ്ഞെടുത്തു. ഇൻറർനെറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ യുവജനങ്ങളെ ബോധവൽക്കരണം നടത്തുന്നതിനായി പോലീസിനെ സഹായിക്കുക എന്നാണ് എന്നതാണ് ഇവരുടെ പ്രധാന കർത്തവ്യം. “കോഡ് കോമ്പാറ്റ് 2023” എന്ന പ്രോഗ്രാമിലൂടെ രണ്ടു വിദ്യാർത്ഥികളെയാണ് തൃശൂർ റൂറൽ പോലീസ് തിരഞ്ഞെടുത്തത്. അതിൽ ഒരാളാണ് ക്രിസ് ബാബു. തൃശൂർ റൂറൽ ഡിസ്ട്രിക്ട് സൂപ്രണ്ട് ഓഫ് പോലീസ് ഐശ്വര്യ ഡോങ്ഗ്രെ ഐ.പി.എസ്, “സൈബർ വളണ്ടിയർ” സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഈ അതുല്യ നേട്ടം കൈവരിച്ച ക്രിസ് ബാബുവിനെ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് ചെയർമാൻ ഡോക്ടർ ഷാജു ആന്റണി, അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ ഡോ. ബിനു ബി. പിള്ള, അഡ്മിനിസ്ട്രേറ്റർ നാരായണൻ ടി. ജി., കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഡിപ്പാർട്ട്മെൻറ് മേധാവി പ്രൊഫ. ശ്രുതി എം.എസ്. തുടങ്ങിയവർ അഭിനന്ദിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

