
കല്ലിടുക്കിൽ പാറക്കെട്ടിന് മുകളിൽ കയറി അന്യസംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ ശ്രമം നടത്തി. ഇന്ന് ഉച്ചയോടെയാണ് നഗ്നനായി ദേശീയപാതയിലൂടെ നടന്നു പോവുകയായിരുന്ന യുവാവിനെ നാട്ടുകാർ ചേർന്ന് വസ്ത്രം ധരിപ്പിച്ചെങ്കിലും പ്രകോപിതനായ യുവാവ് പാറക്കെട്ടിന് മുകളിലേക്ക് ഓടിക്കയറി ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. നാട്ടുകാർ ഇരുമ്പ് കോവണി ഉപയോഗിച്ചും മറ്റുപല രീതിയിലും ഇയാളെ താഴെയിറക്കാൻ ശ്രമം നടത്തിയെങ്കിലും അടുത്തെത്തിയ നാട്ടുകാരായ ചിലരെ ചില്ല് കുപ്പി ഉപയോഗിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവ ആംബുലൻസ് ഡ്രൈവർ ജെഫിൻ, പൂവൻചിറ സ്വദേശി ഷിബു എന്നിവരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷിബുവിന്റെ കൈയ്യിൽ മാരകമായ മുറിവേറ്റിട്ടുണ്ട്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസും ഫയർഫോഴ്സും ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG



