
ചിമ്മിനി ഡാം കേന്ദ്രീകൃത അടിസ്ഥാന വികസനം ആലോചനാ യോഗം ചേർന്നു
ചിമ്മിനി ഡാം കേന്ദ്രീകൃത അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട് കെ കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു. ഡാം പരിസരത്തെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടുത്തി വനം വകുപ്പ് തയ്യാറാക്കിയ
വിശദമായ റിപ്പോർട്ട് ആവശ്യമായ ഭേദഗതികളോടെ സർക്കാരിലേക്ക് സമർപ്പിക്കാൻ യോഗം നിർദേശിച്ചു.
ഡാമിനോട് ചേർന്ന ഭാഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും പൂന്തോട്ടം നവീകരണത്തിനും ഇറിഗേഷൻ വകുപ്പ് തയ്യാറാക്കിയ എസ്റ്റിമേറ്റിനാവശ്യമായ
ടൂറിസം ഫണ്ട് ലഭ്യമാക്കി നടപ്പാക്കാനും ഇതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

ചിമ്മിനി ഡാമിനോട് ചേർന്ന് വരന്തരപ്പിള്ളി പഞ്ചായത്ത് നിർമ്മാണം പൂർത്തീകരിച്ച ടോയ്‌ലെറ്റുകൾ തുറന്നു കൊടുക്കാൻ വേണ്ട നിയമപരമായ നടപടികൾ സ്വീകരിക്കാൻ യോഗം നിർദേശിച്ചു.

കെ എഫ് ആർ ഐയുടെ പലതരം ബാംബുകളുടെ പ്രദർശന സൗകര്യം ഉൾപ്പെടെയുള്ള സെൻ്ററിൻ്റെ വികസനം യോഗം ചർച്ച ചെയ്തു.
യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രഞ്ജിത്ത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് അജിത് സുധാകരൻ, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിൻസ്, ബ്ലോക്ക് മെമ്പർ സദാശിവൻ, വാർഡ് മെമ്പർ അഷ്റഫ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തുടർന്ന് സംഘം ചിമ്മിനി ഡാം സന്ദർശിച്ചു.

പ്രാദേശിക വാർത്തകൾ what’s app ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG


