March 15, 2026

വാണിയംപാറ ശ്രീനാരായണഗുരു ഭക്ത സമാജത്തിന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും നടത്തി

Share this News

വാണിയംപാറ ശ്രീനാരായണഗുരു ഭക്ത സമാജത്തിന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും നടത്തി

ശ്രീനാരായണഗുരു ഭക്തസമാജത്തിന്റെ വാർഷിക പൊതുയോഗവും 2021 – 2022 വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്‌ നേടിയ വിദ്യാർഥികളെ ആദരിക്കലും സമാജത്തിലെ എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ വിജയിച്ച വദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും നടത്തി . വാണിയംപാറ 6, 7, 8 വാർഡുകളിലെ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുപ്പും നടത്തി. എൻ.സി. രാഹുൽ ഉദ്ഘാടനം ചെയ്തു. എം.എം. സത്യൻ അധ്യക്ഷനായി. എം.എം. സത്യൻ (പ്രസി.), എൻ.സി. രാഹുൽ (സെക്ര.), എൻ.സി. ശശിധരൻ (വൈസ് പ്രസി.),സി.എം. രാജൻ (ജോ. സെക്ര.), അരവിന്ദാക്ഷൻ, വി.എസ്. സതീഷ്, കെ.എ. രാമകൃഷ്ണൻ, ഗംഗാധരൻ, പി.കെ. ദിനേശ്, ഉണ്ണികൃഷ്ണൻ, കെ.എസ്. ജിനു (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ പുതിയ ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!