March 14, 2026

ചെപ്പാറയിൽ കുടുംബശ്രീ കാന്റീൻ പ്രവർത്തനമാരംഭിച്ചു

Share this News

ചെപ്പാറയിൽ കുടുംബശ്രീ കാന്റീൻ പ്രവർത്തനമാരംഭിച്ചു

ചെപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം കുടുംബശ്രീയുടെ നേതൃത്വത്തിൽ കാന്റീൻ പ്രവർത്തനമാരംഭിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി എൻ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങളെ സ്വയം പര്യാപ്തരാക്കാനും സമൂഹത്തിൽ തൊഴിൽ ലഭ്യമാക്കാനും പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

സിഡിഎസ് ചെയർപേഴ്സൺ അജിത അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിവി സുനിൽകുമാർ ,തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉമ്മ ലക്ഷ്മി, വാർഡ് മെമ്പർ വിഎസ് ഷാജു തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!