
ഇരിങ്ങാലക്കുട ഗവ: ബോയ്സ് സ്കൂളിന്റെ 150-ാം വാർഷികം മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
ഇരിഞ്ഞാലക്കുടയിലെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം നൽകുന്ന ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ 150-ാം വാർഷികം വിപുലമായി ആഘോഷിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി ക്ഷേമ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ 150ആം വാർഷികത്തിനോടാനുബന്ധിച്ച് സ്മാരകമായി ആധുനിക സജ്ജീകരണങ്ങളോടുകൂടിയ കെട്ടിടം മന്ത്രി വാഗ്ദാനം ചെയ്തു.
വിദ്യാലയത്തിന്റെ പൂർവ്വകാല യശസ്സ് ഉയർത്തുന്നതിനായി വലിയ പ്രവർത്തനങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് മന്ത്രി നിർദ്ദേശിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും
അവകാശമാക്കി മാറുന്ന കാലത്തിനും ലോകത്തിനും അനുസൃതമായ കെട്ടിടം, ആധുനികമായ ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം എന്നത് ഓരോ വിദ്യാർത്ഥികളുടെയും അവകാശമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ നിലയിലും മാതൃകാ വിദ്യാലയമായി മാറണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. മുരളി എം കെ, ടി വി ചാർളി, അഡ്വ. ജിഷ ജോബി, സുജ സഞ്ജീവ് കുമാർ, അംബിക പള്ളിപ്പുറത്ത്, അൽഫോൻസ തോമസ്, പി ടി ജോർജ്, എം പി ജാക്സൺ, ജോസ് തെക്കേത്തല, രാജലക്ഷ്മി ആർ, ലത ടി കെ, ഭരതൻ കാട്ടിക്കുളം തുടങ്ങിയവർ സംസാരിച്ചു.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
