March 14, 2026

പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂർ എഎൽപി സ്കൂളിൽ കമാൻഡോ കിഡ്സിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു.

Share this News



പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂർ എഎൽപി സ്കൂളിൽ കമാൻഡോ കിഡ്സിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു.

ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സല്യൂട്ട് കെ കെ രാമചന്ദ്രൻ എംഎൽഎ സ്വീകരിച്ചു.
കമാൻഡോ കിഡ്സ് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ സ്കൂളാണ് ആലത്തൂർ എഎൽപിഎസ്. മൂന്ന്, നാല് ക്ലാസുകളിലുള്ള 64 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. രണ്ട് ഘട്ടങ്ങളിലായുള്ള 110 മണിക്കൂർ പരിശീലനമാണ് കുട്ടികൾക്ക് നൽകുന്നത്. ഇതിൽ 70 മണക്കൂർ ലൈഫ് സ്കിൽ പരിശീലനമാണ്. അച്ചടക്കം, ആത്മവിശ്വാസം, സമൂഹത്തിൽ സംവദിക്കാനുള്ള ശേഷി, കായികക്ഷമത, ലക്ഷ്യബോധം എന്നിവ വളർത്തിയെടുക്കുകയാണ് കമാൻഡോ കിഡ്സ് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. പരിശീലനത്തിനായി പോയ വർഷം സ്കൂളിൽ തന്നെ വിവിധതരത്തിലുള്ള ട്രെയിനിങ്ങുകൾ നടത്തിയിരുന്നു.
പറപ്പൂക്കര പഞ്ചായത്ത്‌ പ്രസിഡന്റ് ഇ കെ അനൂപ്, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, പ്രധാനധ്യാപകൻ എൻ എസ് സന്തോഷ് ബാബു, ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!