
പരിസ്ഥിതി സംരക്ഷണത്തിന് തൊഴിലുറപ്പു പദ്ധതിയുമായി ചേർന്ന് ജില്ലാ നെറ്റ് പ്ലാൻ
പരിസ്ഥിതി സംരക്ഷണത്തിനും ജലസംരക്ഷണത്തിനും ഊന്നൽ നൽകികൊണ്ട് മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച് ജില്ലയിലെ എല്ലാ സ്വകാര്യ ഭൂമിയിലും വിശദമായ സൂക്ഷ്മതലത്തിലുള്ള നീർത്തടാടിസ്ഥാനത്തിലുള്ള വികസന ഇടപെടലുകൾ സാധ്യമാക്കുന്നതിനുള്ള “ജില്ലാ നെറ്റ് പ്ലാൻ” തയ്യാറാക്കുന്നതിന് കിലയിൽ ചേർന്ന ശില്പശാലയിൽ തീരുമാനം.
കേവലമൊരു തൊഴിൽദാന പദ്ധതി എന്ന നിലയിൽ നിന്ന് മാറി പരിസ്ഥിതി പുനസ്ഥാപനത്തിനും കാലാവസ്ഥാ മാറ്റത്തിൻ്റെ കെടുതികളെ ചെറുക്കുന്നതിനും, തൊഴിലുറപ്പു പദ്ധതിയെ സർഗ്ഗാത്മകമായി പ്രയോജനപ്പെടുത്തുക എന്നതാണ് നെറ്റ് പ്ലാൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലായിരിക്കും പദ്ധതി തയ്യാറാക്കുക.
ജില്ലയിലെ 16 ബ്ലോക്കുകളിൽ നിന്നും ഓരോ പഞ്ചായത്തുകൾ തിരഞ്ഞെടുത്ത് ആദ്യഘട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഊർജിതമായ പ്രവർത്തനങ്ങൾ ക്യാമ്പയിൻ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനും തീരുമാനിച്ചു.
അരിമ്പൂർ, മേലൂർ, വടക്കെ കാട് , ചേർപ്പ്, വേലൂർ, കാട്ടൂർ, പുതക്കാട്, അന്നമ്മ നട, എടത്തിരുത്തി, വെങ്കിടങ്ങ് ,പുത്തൂർ, പാഞ്ഞാൾ, അടാട്ട്, ഏങ്ങണ്ടിയൂർ, പടിയൂർ, വരവൂർ, എന്നിവയാണ് ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്ന പഞ്ചായത്തുകൾ. ജില്ലയിലെ 86 പഞ്ചായത്തുകളിലും രണ്ടു മാസം കൊണ്ട് നെറ്റ് പ്ലാൻ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ സംസ്ഥാന ആസൂത്രണ ബോർഡ് വികേന്ദ്രീകൃത ആസൂത്രണ വിഭാഗം ചീഫ് ജോസഫൈൻ,എൻ.ആർ.ഇ.ജി.എസ്. പ്രോഗ്രാം ഓഫീസർ ബാലചന്ദ്രൻ, ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി എം എൻ സുധാകരൻ, ജില്ലാ ജനകീയാസൂത്രണ ഫെസിലിറ്റേറ്ററും എസ്.ആർ.ജി അംഗവുമായ എം ആർ അനൂപ് കിഷോർ എന്നിവർ സംസാരിച്ചു.
വാർത്തകൾ വിശദമായി വായിക്കുന്നതിന് Link click ചെയ്യുക
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG


