January 28, 2026

കെ.എസ്.ആർ.ടി.സി ബസ്സിനു മുന്നിൽ അഭ്യാസപ്രകടനം നടത്തി യാത്ര തടസ്സപെടുത്തിയ അഞ്ചുപേർ അറസ്റ്റിൽ

Share this News

കെ.എസ്.ആർ.ടി.സി ബസ്സിനു മുന്നിൽ അഭ്യാസപ്രകടനം നടത്തി യാത്ര തടസ്സപെടുത്തിയ അഞ്ചുപേർ അറസ്റ്റിൽ

കെ.എസ്.ആർ.ടി.സി ബസ്സിനു മുന്നിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തി യാത്ര തടസ്സപെടുത്തിയ പഴഞ്ഞി അയിനൂർ മുക്രകാട്ടിൽ വീട്ടിൽ സുഷിത്ത് (27), അയിനൂർ ആശാരി വീട്ടിൽ നിഖിൽദാസ് (20), അരുവായി പാറക്കാട്ട് വീട്ടിൽ അതുൽ (22), അയിനൂർ മുക്രക്കാട്ടിൽ വീട്ടിൽ ആഷിത്ത് (21) കടവല്ലൂർ പാടത്ത് പീടികയിൽ മുഹമ്മദ് യാസിൻ (18) എന്നിവരെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ തൊട്ടിൽപാലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയിരുന്ന ബസ്സ് പെരുമ്പിലാവിലെത്തിയപ്പോഴാണ് യുവാക്കൾ ബസ്സിനു മുന്നിൽ ബൈക്കുമായി കടന്നുകൂടിയത്. പിന്നീട് ബസ്സിന് മറിക്കടക്കാനാകത്തവിധം അഭ്യാസപ്രകടനങ്ങളുമായി കുന്ദംകുളം എത്തുന്നതുവരെ ബസ്സ്ഡ്രൈവർക്ക് വെല്ലുവിളിയുയർത്തി യുവാക്കൾ ബൈക്ക് റേസ് ചെയ്ത് പോവുകയായിരുന്നു.

ബസ്സിനു മുന്നിൽ സഡൺ ബ്രേക്കിട്ടും ബസ്സിൻെറ ബോഡിയിൽ അടിച്ചും അപകടകരമായ രീതിയിൽ ബൈക്ക് റേസ് ചെയ്തും യാത്ര തടസ്സപെടുത്തിയ യുവാക്കൾ കുന്ദംകുളത്തെത്തിയപ്പോൾ ബസ്സിൽ കയറി ബസ്സ് ജീവനക്കാരേയും യാത്രക്കാരേയും അസഭ്യം പറയുന്നതുമായ വീഡിയോ യാത്രക്കാർ മൊബൈൽഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്. ബസ്സ് ജീവനക്കാരുടെ പരാതിയിലാണ് കുന്ദംകുളം പോലീസ് കേസ് റെജിസ്റ്റർ ചെയ്തിട്ടുള്ളത്.

പ്രാദേശിക വാർത്ത What’s appൽ ലഭിക്കുന്നതിന് Link Click ചെയ്യുക👇

https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG

error: Content is protected !!