January 28, 2026

സൈഡ് മിററുകൾ ഊരി മാറ്റി വയ്ക്കാനുള്ളതല്ല ;മുന്നറിയിപ്പുമായി കേരള പോലീസ്

Share this News

സൈഡ് മിററുകൾ ഊരി മാറ്റി വയ്ക്കാനുള്ളതല്ല ;മുന്നറിയിപ്പുമായി കേരള പോലീസ്

നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ, സ്റ്റൈൽ കൂട്ടാനും മറ്റും ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും സൈഡ് മിററുകൾ ഊരിമാറ്റുന്ന പ്രവണതയുണ്ട്, പ്രത്യേകിച്ച് ചെറുപ്പക്കാരിൽ. സൈഡ് മിററുകൾ ഇരുചക്രവാഹനങ്ങളിലെ പ്രധാനപ്പെട്ട ഘടകമാണ്. ഡ്രൈവിംഗിനിടയിൽ തല തിരിച്ച് നോക്കുന്നത് അപകടങ്ങളിൽ കലാശിക്കാനും ടൂവീലറിന്റെ ബാലൻസ് നഷ്ടപ്പെടാനും ഇടയാക്കും. വാഹനങ്ങൾ വരുന്നുണ്ടോ എന്ന് തിരിഞ്ഞു നോക്കുമ്പോൾ ശ്രദ്ധ മാറുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. സൈഡ് മിററുകളുടെ സഹായത്തോടെ ഇക്കാര്യം അനായാസമായി ചെയ്യാനും കൂടുതൽ സ്ഥിരതയോടെ യാത്ര ചെയ്യാനും കഴിയുന്നു.

യൂടേൺ തിരിയുമ്പോഴും , ഒരു ട്രാക്കിൽ നിന്നും മറ്റൊരു ട്രാക്കിലേക്കോ ഇടറോഡുകളിലേക്കോ കയറുമ്പോഴും, ഓവർ ടേക്ക് ചെയ്യുമ്പോഴുമൊക്കെ റിയർ വ്യൂ മിററുകൾ നിരീക്ഷിക്കേണ്ടതാണ്. മിററുകളുടെ സഹായത്തോടെ, പിന്നിൽ നിന്ന് വരുന്ന വാഹനങ്ങളെ കാണാനും അതു മനസിലാക്കി ശരിയായ തീരുമാനം കൈക്കൊള്ളാനും കഴിയുന്നു.

ജീവൻ ബാക്കിയില്ലെങ്കിൽ എന്ത് സ്റ്റൈൽ ? ആയതിനാൽ ഇത്തരം പ്രവണതകൾ ഒഴിവാക്കുക. സുരക്ഷിതമയി ഡ്രൈവ് ചെയ്യാൻ സൈഡ് മിറർ അത്യാവശ്യമാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!