
നടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചട്ടി സെന്ററിൽ വായ് മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു.
നരേന്ദ്രമോഡി സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതികരിക്കുന്ന പ്രതിപക്ഷത്തെ ജുഡീഷ്യറിയെ പോലും വലയ്ക്കെടുത്തുകൊണ്ട് നിശബ്ദമാക്കാൻ ശ്രമിക്കുന്ന നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് നടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചട്ടി സെന്ററിൽ വായ് മൂടിക്കെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിന്ദു കാട്ടുങ്ങൾ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
അദാനി വിഷയം പാർലമെന്റിൽ ഉന്നയിച്ച നാൾ മുതൽ തുടങ്ങിയതാണ് രാഹുൽ ഗാന്ധിയെ വേട്ടയാടൽ. സത്യം നിർഭയമായി വിളിച്ചുപറയുന്ന നേതാവാണ് രാഹുൽ ഗാന്ധി. അത് അദ്ദേഹം തുടരുക തന്നെ ചെയ്യും എന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കെ സി അഭിലാഷ് പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ എം എൽ ബേബി, ടി എം രാജീവ്, എ സേതുമാധവൻ, ജിത്ത് ചാക്കോ,എ എസ് മോഹനൻ,ഗിരിജ മധു പൊതുവാൾ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

