
സൈജു കുറുപ്പ് വീണ്ടും നായക വേഷത്തിൽ, ‘പാപ്പച്ചൻ ഒളിവിലാണ്’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സൈജു കുറുപ്പിന്റെ ജന്മദിനത്തിൽ പുറത്തിറക്കി.ദുൽഖർ സൽമാന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്.”പാപ്പച്ചൻ ഒളിവിലാണ്” എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന ചിത്രം നവാഗതനായ സിൻ്റോ സണ്ണിയാണ് സംവിധാനം ചെയ്യുന്നത്.ഒരു നാട്ടിൽ നടന്ന യഥാർഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.സംവിധായകൻ ജിബു ജേക്കബ് ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീർ, ശ്രിന്ധ, ജോളി ചിറയത്ത്, ശരൺ രാജ് എന്നിവർക്കൊപ്പം ‘കടത്തൽക്കാരൻ’ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. കലാസംവിധാനം വിനോദ് പട്ടണക്കാടൻ ആണ്.മലയാളത്തിന്റെ സംഗീത രംഗത്ത് ഏറെ ഹിറ്റുകൾ സമ്മാനിച്ച കുട്ടുകെട്ട് ഔസേപ്പച്ചൻ- എം ജി ശ്രീകുമാർ- സുജാത ടീം വീണ്ടും ഒന്നിക്കുന്നുവെന്ന് പ്രത്യേകതയുമുണ്ട്. വിനീത് ശ്രീനിവാസൻ ,വൈക്കം വിജയലക്ഷ്‍മി, ഫ്രാങ്കോ, അമൽ ആന്റിണി, സിജോ സണ്ണി എന്നിവരും ഗായകരായുണ്ട്. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കോസ്റ്റ്യും ഡിസൈൻ സുജിത് മട്ടന്നൂർ. കോതമംഗലത്തിനടുത്തുള്ള കുട്ടമ്പുഴയും പരിസരങ്ങളുമാണ് ലൊക്കേഷൻ. ഏറെ വിജയം നേടിയ ‘ശിക്കാർ’, ‘പുലിമുരുകൻ’ എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ഇവിടെ ചിത്രീകരിച്ച ചിത്രങ്ങള്‍. പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.





പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp


