
വാണിയംപാറ പ്ലാക്കോട് ഭഗവതിയുടെ പ്രതിഷ്ഠാദിന താലപ്പൊലി മഹോത്സവം മാർച്ച് 24 ന് നടത്തുന്നു. മഞ്ഞ് മൂടിയ പീച്ചി പാടവും ദീപാലകൃതമായ ക്ഷേത്രവും വാദ്യ കുലപതികളുടെ താള വിസ്മയവും തലയെടുപ്പുള്ള ഗജവീരന്മാരും .

ദേവിയുടെ തിടമ്പേറ്റുന്നത് ഗജരത്നം പാറന്നൂർ നന്ദനും പ്ലാക്കോട് ഭഗവതിയുടെ മണ്ണ് പൂരാവേശത്തിലാക്കുന്നു മാർച്ച് 24 വെള്ളിയാഴ്ച് വൈകീട്ട് 3 മണിക്ക് ആനവാരിയിൽ നിന്നും മഞ്ഞവാരിയിൽ നിന്നും വരുന്ന ഗജവീരന്മാർ 4 മണിക്ക് അടുക്കളപ്പാറയിൽ എത്തി താലപ്പൊലിയോട് കൂടി ദേവി സന്നിധിയിലേക്ക് എത്തിച്ചേരുന്നു. കൂടാതെ വാണിയംപാറയിൽ നിന്ന് വരുന്ന ഗജവീരനും ദേവീ സന്നിധിയിൽ എത്തിച്ചേർന്ന് കൂട്ടി എഴുന്നെളിപ്പും താളമേള വിസ്മയമാക്കുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

