
വഴുക്കുംപാറ SNG കോളേജ് ഡേ “മാസ്മരം – 2K22” മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ സതീഷിന്റെ മിമിക്രി പ്രകടനത്തോട് കൂടി വിപുലമായി ആഘോഷിച്ചു. വിദ്യാർത്ഥികൾ ആവശ്യപ്പെട്ട വ്യക്തികളുടെ ശബ്ദം അനുകരിച്ച് വലിയ കയ്യടികൾ നേടി.

യോഗത്തിൽ പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കുകയും കോളേജ് റിപ്പോർട്ട് അവതരണം നടത്തുകയും ചെയ്തു. കോഴിക്കോട് സർവ്വകലാശാലാ സ്പോർട്ട്സ് മീറ്റിൽ കരാട്ടയിൽ ബ്രോൺസ് മെഡൽ നേടിയ ഗോപിക എം.ജി, ബോക്സിങ്ങിൽ ബ്രോൺസ് മെഡൽ നേടിയ അനു നന്ദൻ വി.എ. എന്നിവരെ ചടങ്ങിൽ കലാഭവൻ സതീഷ് മെമെന്റോ നൽകി ആദരിച്ചു.

കൂടാതെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച എല്ലാ കോഴ്സിലെ വിദ്യാർത്ഥികളെയും മെമെന്റോ നൽകി ആദരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ശശി പോട്ടയിൽ, ട്രഷറർ അനിൽകുമാർ കെ.പി. കോളേജ് പി.ആർ. ഓ. പ്രസാദ് കെ.വി, SNDP പീച്ചി യൂണിയൻ സെക്രട്ടറിയും ട്രസ്റ്റിയുമായ പി.കെ. സന്തോഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വൈസ് പ്രിൻസിപ്പാൾ നീതു കെ.ആർ. സ്വാഗതം പറഞ്ഞ ചടങ്ങിൽ മലയാളം വിഭാഗം മേധാവി ലജിത കെ.വി. നന്ദി പറഞ്ഞു. യോഗത്തിനു ശേഷം വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും പ്രശസ്തരായ ആമ്പല്ലൂർ സിംഫണിയുടെ ബാന്റ് മ്യൂസിക്കൽ ഷോയും ഉണ്ടായിരുന്നു.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ കാണുന്ന Link ൽ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/CydGm6r3PKW8CpqQ7FFTCG



