
മാള മെറ്റ്സ് കോളേജിൽ “റോബോട്ടിക്സ്” ഏകദിന ശില്പശാല സംഘടിപ്പിച്ചു
സാങ്കേതിക ലോകത്തിന്റെ ഭാവി റൊബോട്ടിക്സ് എഞ്ചിനീയർമാരുടെ കയ്യിലാണ്. മനുഷ്യർക്ക് ചെയ്യാൻ കഴിയാതിരുന്ന പല കാര്യങ്ങളും ഈ മേഖലയിലെ വളർച്ച മൂലം നമ്മൾക്ക് പ്രാപ്യമായിട്ടുണ്ട്: ഡോ. ജോബിൻ വർഗീസ്. തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ “റോബോട്ടിക്സ്” ഏകദിന ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാവിലെ തുടങ്ങിയ ശില്പശാല വൈകിട്ട് വരെ ഉണ്ടായിരുന്നു. റോബോട്ടിക്സിലെ വിവിധ വിഭാഗങ്ങളും അതിന്റെ ഉപയോഗങ്ങളും അദ്ദേഹം വിശദീകരിച്ചു. ഇന്ന് വ്യാവസായിക ഓട്ടോമേഷൻ ഇത്രയും പുരോഗമിച്ചത് റോബോട്ടിക്സിന്റെ സഹായത്താൽ ആണെന്ന് അദ്ദേഹം വിദ്യാർത്ഥികളെ മനസ്സിലാക്കിച്ചു. അണുശക്തി മേഖലകളിലും, സൂക്ഷ്മ ശസ്ത്രക്രിയാ മേഖലകളിലും, കഠിനമായ കാലാവസ്ഥകൾ ഉള്ള മേഖലയിലും, സമുദ്രങ്ങളിലെ അടിത്തട്ടിലുള്ള പ്രവർത്തനങ്ങളിലും യുദ്ധമുന്നണിയിലും റോബോട്ടിക്സിനുള്ള പ്രാധാന്യം അദ്ദേഹം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. വിദ്യാർത്ഥികളുടെ ഈ മേഖലയിലുള്ള വിവിധ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസിലെ അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. കോളേജ് ഐഇഡി സി മോഡൽ ഓഫീസർ വിനേഷ് കെ. വി. ശില്പശാലയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
