February 3, 2026

രാഷ്ട്രപതി ഇന്ന് കേരളത്തില്‍

Share this News

രാഷ്ട്രപതി ഇന്ന് കേരളത്തില്

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തില്‍ എത്തും. ഉച്ചയ്ക്ക് 1.40ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി ഇന്ത്യന്‍ നേവിയുടെ പരിപാടികളില്‍ പങ്കെടുക്കും. ഐഎന്‍എസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ ‘നിഷാന്‍’ സമ്മാനിച്ച ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും.

7.20ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ താമസിക്കും. പിറ്റേ ദിവസം അമൃതാനന്ദമയി മഠം സന്ദര്‍ശിക്കും. പിന്നീട് തിരികെ തിരുവനന്തപുരത്തെത്തി കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ കുടുംബശ്രീയുടെ പരിപാടിയിലും സംസ്ഥാന സര്‍ക്കാരിന്റെ പൗരസ്വീകരണത്തിലും പങ്കെടുക്കും.

18ന് രാഷ്ട്രപതി കന്യാകുമാരി സന്ദര്‍ശിക്കും. പിന്നീട് ഉച്ചയോടെ ലക്ഷദ്വീപിലേക്ക് തിരിക്കും. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം 21ന് ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മടങ്ങും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!