March 15, 2026

ജനവാസമേഖലയിൽ മാലിന്യ സംസ്കരണശാല; കോർപറേഷനെതിരേ പ്രതിഷേധം

Share this News

ജനവാസമേഖലയിൽ മാലിന്യ സംസ്കരണശാല; കോർപറേഷനെതിരേ പ്രതിഷേധ

ശൗചാലയമാലിന്യം ഉൾപ്പെടെയുള്ളവ സംസ്‌കരിക്കുന്ന ശാല ജനനിബിഡമേഖലയിൽ ചെറിയ സ്ഥലത്ത് സ്ഥാപിക്കാൻ കോർപറേഷന്റെ നീക്കം. നഗരത്തിലെ കോട്ടപ്പുറത്ത്‌ ജനവാസകേന്ദ്രത്തിൽനിന്ന് 10 മീറ്റർ അകലം പോലുമില്ലാത്തിടത്താണ്‌ സെപ്റ്റേജ്-സ്വീവേജ് പ്ലാന്റ് സ്ഥാപിക്കുന്നത്. കോർപറേഷന്റെ ബജറ്റ് രേഖയിലാണ് പ്ലാന്റ് സ്ഥാപിക്കുന്ന കാര്യം പറയുന്നത്.
മലിനജല സംസ്‌കരണശാലയാണ് വരുന്നതെന്നാണ് കോർപറേഷൻ അറിയിച്ചിരുന്നത്. എന്നാൽ, ബജറ്റ് രേഖയിലാണ് ഇത് ശൗചാലയമാലിന്യം ഉൾപ്പെടെയുള്ളവ സംസ്‌കരിക്കുന്ന ശാലയാണെന്ന് കാണിച്ചിട്ടുള്ളത്. നിർദിഷ്ട മാലിന്യസംസ്‌കരണശാലയ്ക്കു സമീപം 13 പാർപ്പിടസമുച്ചയങ്ങളുണ്ട്.
വൈദ്യുതിഭവൻ ഉൾപ്പെടെയുള്ള വലിയ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, വനിതാ ഹോസ്റ്റലുകൾ, കിടത്തിച്ചികിത്സയുള്ള മൂന്ന് ആശുപത്രി, കണ്ണാശുപത്രി, കാറ്ററിങ് യൂണിറ്റുകൾ, കോട്ടപ്പുറം ക്ഷേത്രം, പള്ളി, വിദ്യാർഥികൾക്കുള്ള പരിശീലനകേന്ദ്രം തുടങ്ങിയവയുമുണ്ട്. പദ്ധതി ഇവിടെനിന്ന് മാറ്റണമെന്ന് കോട്ടപ്പുറം റസിഡന്റ്സ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
മറ്റുപല സ്ഥലങ്ങളിലും നടപ്പാക്കാൻ തുനിഞ്ഞ് നാട്ടുകാരുടെ എതിർപ്പ്‌ കാരണം നടക്കാതെ പോയ പ്ലാന്റാണ് നഗരമധ്യത്തിലേക്ക്‌ കൊണ്ടുവരുന്നതെന്ന് റസിഡന്റ്സ് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. തിരുവനന്തപുരം മുട്ടത്തറയിലെ പ്ലാന്റുപോലെയാണ് ഇവിടെയും പ്ലാന്റ് നിർമിക്കുകയെന്ന് കോർപറേഷൻ അധികൃതർ നാട്ടുകാരെ മുൻപ് അറിയിച്ചിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!