March 15, 2026

മാള മെറ്റ്സ് കോളേജിൽ “സ്നേഹ തണ്ണീർക്കുടം പദ്ധതി ” ഉദ്ഘാടനം ചെയ്തു

Share this News

മാള മെറ്റ്സ് കോളേജിൽ “സ്നേഹ തണ്ണീർക്കുടം പദ്ധതി ” ഉദ്ഘാടനം ചെയ്തു


കേരള സംസ്ഥാന പ്രകൃതി സംരക്ഷണ സംഘത്തിന്റെ
“സ്നേഹ തണ്ണീർകുടം പദ്ധതി” മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ യുദ്ധ ഹീറോയും കേരള പ്രകൃതി സംരക്ഷണ സംഘത്തിൻറെ സംസ്ഥാന കമ്മിറ്റി അംഗവുമായ മേജർ ജോസഫ് കെ പി ഉദ്ഘാടനം ചെയ്തു. കോളേജ് ക്യാമ്പസിൽ സ്ഥാപിച്ച തണ്ണീർക്കുടത്തിൽ വെള്ളം നിറച്ചു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. മനുഷ്യരാശിയെ പോലെത്തന്നെ പറവകൾ തുടങ്ങിയ ജീവജാലങ്ങൾക്കും ഈ ഭൂലോകത്ത് ജീവിക്കുവാൻ അവകാശം ഉണ്ടെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ പറഞ്ഞു. ചടങ്ങിൽ സ്വാഗതപ്രസംഗം നടത്തിയത് മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് ആണ്. കേരള പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ സെക്രട്ടറി ഷാജി തോമസ്, പ്രകൃതി സംരക്ഷണ സംഘം യൂത്ത് വിങ്ങ് തൃശൂർ ജില്ലാ സെക്രട്ടറി വിഷ്ണു എൻ എം , വിവിധ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. കോളേജ് നേച്ചർ ക്ലബ്ബ് കോർഡിനേറ്റർ മരിയ നിൽജി നന്ദി പ്രകാശിപ്പിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp

error: Content is protected !!