
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കേരളാ വനിതാ കോൺഗ്രസ് ജേക്കബ് സംസ്ഥാന പ്രസിഡന്റ് കെ. എം. ജയന്തി
തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പാചക വാതക ഗ്യാസിന്റെ വില കുത്തനെ വർധിപ്പിച്ചും പൊതുമേഖല സ്ഥാപനങ്ങൾ ഇഷ്ടക്കാർക്ക് തീറെഴുതി കൊടുത്തും ജനങ്ങളെ കൊള്ളയടിക്കുന്ന മോദി സർക്കാർ ഒരു വശത്തും സംസ്ഥാന ഗവൺമെന്റിനു ലഭിക്കേണ്ട നികുതി പിരിക്കാതെ വെള്ളത്തിനും, പാലിനും, വീടിനും, ഭൂമിക്കും ഉൾപ്പെടെ ഭീമമായ നികുതി ചുമത്തി പിണറായി സർക്കാരും ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കേരളാ വനിതാ കോൺഗ്രസ് ജേക്കബ് സംസ്ഥാന പ്രസിഡന്റ് കെ. എം. ജയന്തി ആരോപിച്ചു. വനിതാ ദിനത്തിൽ കേരളാ വനിതാ കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പാചക വാതക ഗ്യാസ് വില വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ സത്യഗൃഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് കുമാരി കൃഷ്ണകുട്ടി അധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് പി. എം. ഏലിയാസ്, സോമൻ കൊളപ്പാറ, പി. പി. ജെയിംസ് വസന്തൻ ചിയ്യാരം,സുനിത ചന്ദ്രൻ, ഓമന വർഗീസ്, സാവിത്രി. കെ. ബി., ബേബി ചന്ദ്രൻ, സി. ഒ. എൽദോസ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
