December 22, 2024

വൈദ്യുതി സേവനങ്ങക്ക് ഒളകര ആദിവാസി കോളനിയിലെയും പാത്രകണ്ടം എസ് ടി കോളനിയിലെയും നിവാസികൾക്ക് ഇനി മൈലുകൾ താടേണ്ട ആശ്വാസനടപടികളുമായി കെ.എസ്.ഇ.ബി

Share this News

വൈദ്യുതി സേവനങ്ങക്ക് ഒളകര ആദിവാസി കോളനിയിലെയും പാത്രകണ്ടം എസ് ടി കോളനിയിലെയും നിവാസികൾക്ക് ഇനി മൈലുകൾ താടേണ്ട ആശ്വാസനടപടികളുമായി കെ.എസ്.ഇ.ബി

പാണഞ്ചേരി KSEB സെക്ഷന്റെ 3 വർഷത്തെ കഠിന പരിശ്രമത്തിൽ ഒടുവിൽ

തൊട്ടടുത്ത് വൈദ്യുതി കാര്യാലയം ഉണ്ടായിട്ടും വൈദ്യുതി സംബന്ധിച്ച് ആവശ്യങ്ങൾക്ക് 35 കിലോമീറ്റർ ദുർഘടം പാതയിലൂടെ സഞ്ചരിച്ച് അയൽ ജില്ലയിലൂടെ കടന്ന് സ്വന്തം സെക്ഷൻ ഓഫീസിൽ എത്തി വൈദ്യുതി സേവനങ്ങൾ ലഭ്യമാക്കേണ്ട ദുരവസ്ഥയ്ക്ക് അറുതി വരുത്തി കെഎസ്ഇബി . കാലങ്ങളോളം ഉള്ള തങ്ങളുടെ ആവശ്യം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ആദിവാസി കോളനിയിലെയും പാത്രകണ്ടം എസ് ടി കോളനിയിലെ നിവാസികൾ.ഈ പ്രദേശങ്ങൾ തൃശ്ശൂർ ജില്ലയിലാണെങ്കിലും വനമേഖലയ്ക്ക് നടുവിലുള്ള പാത്രക്കടവ് എസ് ടി കോളനിയും പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളാണ് ഭരണപരമായി തൃശ്ശൂർ ജില്ലയുടെ ഭാഗമാണെങ്കിലും ഭൂമിശാസ്ത്രപരമായി പാലക്കാട് ജില്ലയുടെ ജനവാസ മേഖലയുടെ അടുത്ത് നിലകൊള്ളുന്ന പ്രദേശങ്ങളാണ് എന്നാൽ ഇവിടെ വൈദ്യുതി എത്തിച്ചിരുന്നത് തൃശൂർ ജില്ലയിലെ ഇലക്ട്രിക്കൽ കീഴിലുള്ള പട്ടിക്കാട് ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നുമാണ് തൊട്ടടുത്ത് കിഴക്കഞ്ചേരി സെക്ഷൻ ഉണ്ടായിട്ടും വൈദ്യുതി സേവനങ്ങൾക്കായി 35 കിലോമീറ്റർ സഞ്ചരിച്ച് തൃശ്ശൂർ ജില്ലയിലെ പട്ടിക്കാട് സെക്ഷനിൽ എത്തിച്ചേരേണ്ട ഒരവസ്ഥയായിരുന്നു കോളനി നിവാസികൾക്ക് ഇതു നിരവധി പ്രയാസങ്ങൾ ഉണ്ടാക്കിയിരുന്നു
ഇവരുടെ ദുരവസ്ഥ മാറുന്നതിനായി പട്ടിക്കാട് KSEB സെക്ഷൻ ഓഫീസ് 10 വർഷമായി ഇതിന് വേണ്ട നടപടികൾ ചെയ്യുന്നുണ്ടായിരുന്നു.

മൂന്ന് വർഷമായി നിരന്തരം ഈ പ്രദേശം കിഴക്കഞ്ചേരിയിൽ ആക്കണമെന്ന് പട്ടിക്കാട് AE ഷിബു നിരന്തരം ഇടപെട്ട് കൊണ്ടിരിക്കുകയായിരുന്നു.

തുടർന്ന് തൃശൂർ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഷാജു തൃശ്ശൂർ എക്സിക്യൂട്ടീവ് എൻജിനീയർ സാദിക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നിക്സൺ പട്ടിക്കാട് ഇലട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ഷിബു, പാലക്കാട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീ ബൈജു ആലത്തൂർ ഡിവിഷനിലെ എക്സ്ക്യൂട്ടീവ് എൻജിനീയർ പ്രേമരാജിന്റെയും നേതൃത്വത്തിൽ കെഎസ്ഇബി ജീവനക്കാരുടെ പിന്തുണയും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഒപ്പം നിന്നതോടെയാണ് വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞത് ഇനി മുതൽ രണ്ടു കോളനികൾക്കും സേവനം പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിന്റെ കീഴിലുള്ള വടക്കഞ്ചേരി ഇലക്ട്രിക്ക് സെക്ഷൻ പരിധിയിലാക്കി ഈ പ്രദേശത്തുള്ളവർക്ക് പട്ടിക്കാട് നിന്നും വന്ന് ശരിയാക്കാൻ സമയം എടുക്കുന്നതിൽ നിന്നും വലിയൊരു ആശ്വാസമാവും. 80 വീടുകളും 4 ട്രാൻസ്ഫോർമറുകളുമാണ് കൈമാറിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!