
കില അരവിന്ദാക്ഷനെ ശ്രീ നാരായണ ഗുരു ഭക്ത സമാജം ആദരിച്ചു
വാണിയംപാറ ശ്രീ നാരായണ ഗുരു ഭക്ത സമാജത്തിന്റെ നേതൃത്വത്തിൽ 35-ാം മത് ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പ് നെറ്റ് ബോളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കേരള ടീം ക്യാപ്റ്റൻ കില അരവിന്ദാക്ഷനെ സമാജം സെക്രട്ടറി രാഹുൽ എൻ.സി പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിൽ സമാജം ജോയിന്റ് സെക്രട്ടറി സി.എം.രാജൻ , വൈസ് പ്രസിഡന്റ് ശശി എൻ.സി, എക്സിക്യൂട്ടിവ് അംഗങ്ങളായ ദിനേശ്, രാമകൃഷ്ണൻ, ഗംഗാധരൻ, സതീഷ് മാതൃ സമാജം അംഗങ്ങൾ ,സമാജം അംഗങ്ങളും പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

