
ആംബുലൻസിലെ പീഡനങ്ങൾ തുടരുന്നത് ആരോഗ്യ വകുപ്പിൻറ വീഴ്ചയാണെന്ന് വിമൻ ജസ്റ്റിസ് തൃശൂർ ജില്ല പ്രസിഡന്റ് ഉമൈറ ആരോപിച്ചു.
കൊടുങ്ങല്ലൂരിൽ ആത്മഹത്യാശ്രമം നടത്തിയ യുവതിക്കുനേരെ ആംബുലൻസിലും ആശുപത്രിയിലും വെച്ചുണ്ടായ ലൈംഗിക അതിക്രമത്തിൽ കൊടുങ്ങല്ലൂർ ആശുപത്രി അധികൃതരുടെ അനാസ്ഥയെക്കുറിച്ചന്വേഷിച്ച് നിയമ നടപടി സ്വീകരിക്കണം
ആരോഗ്യ വകുപ്പിന്റെ ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്നത് കുറ്റവാളികൾക്കെതിരിലെ നിയമ നടപടികളിലെ അലംഭാവമാണ്.
രണ്ടു വർഷം മുൻപാണ് കോവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ ക്രൂരമായി പീഡിപ്പിച്ചതും കടുത്ത മാനസിക ശാരീരിക ആഘാതങ്ങൾക്കിരയായ യുവതി ആശുപതിയിൽ ചികിൽസയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ചതും. അന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടുകയും ആരോഗ്യ വകുപ്പിന്റെ വീഴ്ചയിൽ നിരവധി പരാതികൾ ഉയരുകയും ചെയ്തിരുന്നു.
ആത്മഹത്യാശ്രമം നടത്തിയ യുവതിയെ വീണ്ടും ആത്മഹത്യയിലേക്ക് തള്ളിവിടുന്ന വിധത്തിലുള്ള സമീപനങ്ങളാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.
ആരോഗ്യ പ്രവർത്തകരായ സ്ത്രീകളെക്കൂടാതെ താൽക്കാലിക ജീവനക്കാരനൊപ്പം യുവതിയെ അയച്ചത്
അപകടാവസ്ഥയിലായ സ്ത്രീ രോഗികൾ തനിച്ചാകുന്ന സന്ദർഭങ്ങളിൽ ആംബുലൻസ് യാത്രക്കും പരിചരണത്തിനുമുള്ള ശക്തമായ പെരുമാറ്റച്ചട്ടം ആശുപത്രികൾക്ക് ബാധകമാക്കാൻ ആരോഗ്യ വകുപ്പ് മുൻകൈയെടുക്കണമെന്നും ഉമൈറ കൂട്ടിച്ചേർത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
