
മണ്ണുത്തി – വടക്കഞ്ചേരി ദേശീയ പാതയിൽ സർവ്വീസ് റോഡുകൾ പൂർത്തിയാക്കാതെ പ്രവേശന വഴികൾ അടയ്ക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന സഹചര്യത്തിൽ ടി.എൻ പ്രതാപൻ എം പി അടിയന്തര ഇടപ്പെടലുകളാവശ്യപ്പെട്ട് ദേശീയ പാത അതോറിറ്റിക്ക് കത്ത് നൽകി
മണ്ണുത്തി – വടക്കഞ്ചേരി
ദേശീയ പാതയിൽ സർവ്വീസ് റോഡുകൾ പൂർത്തിയാക്കാതെ പ്രവേശന വഴികൾ അടയ്ക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഇതിനെ ചൂണ്ടിക്കാട്ടി കൊണ്ട് കഴിഞ്ഞ ദിവസങ്ങളിലും പലയിടങ്ങളിലായി ജനകീയ പ്രക്ഷോപങ്ങൾ ഉയർന്നിരുന്നു
പാണഞ്ചേരി പഞ്ചായത്തിലെ നിരവധി വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള
യാത്രക്കാർ ഇത് മൂലം ദുരിതത്തിലാണ്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതും മൂലം ദിവസവും അപകടങ്ങളും അപകട മരണങ്ങളും പതിവ് കാഴ്ചകളായി മാറിയിരിക്കുന്നു. മുടിക്കോട് മുതൽ പന്നിയങ്കര വരെ ഇക്കാര്യത്തിൽ വലിയ അനാസ്ഥയാണ് നിർമ്മാണ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. വാണിയംമ്പാറയിൽ കുളത്തിന് മുകളിലൂടെ സർവ്വീസ് റോഡ് നിർമ്മിക്കണമെന്ന ആവശ്യം അവഗണിച്ചിരിയിക്കുകയാണ്. ആറ് വരി പാത ഒരു വശത്ത് നിന്ന് മറുവശത്തേക്ക് മുറിച്ച് കടക്കാൻ കാൽനടയാത്രക്കാർക്ക് യാതൊരു സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ല.
അപകടങ്ങളും മരണങ്ങളും തുടർച്ചയായ പശ്ചാത്തലത്തിൽ ടി.എൻ. പ്രതാപൻ . എം.പി. അടിയന്തിര ഇടപെടലുകൾ ആവശ്യപ്പെട്ട് ദേശീയ പാത അതോറിറ്റിക്ക് കത്ത് നൽകി. സർവ്വീസ് റോഡുകളുടെ നിർമ്മാണങ്ങളും നിർദ്ദിഷ്ട അടിപ്പാതകളുടെയും മേൽപ്പാലങ്ങളുടെയും
ആകാശപാതകളുടെയും നിർമ്മാണങ്ങളും അടിയന്തിരമായി പൂർത്തീയാക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു. നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കുന്നത് വരെ തദ്ദേശ വാസികളുടെ സുഗമമായ യാത്രക്ക് ആവശ്യമായ ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നും ടി.എൻ. പ്രതാപൻ ആവശ്യപ്പെട്ടു.
മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ എല്ലാ ബസ് സ്റ്റോപ്പുകളിലും ആകാശ നടപ്പാത ഉണ്ടാക്കതിന്റെ ആവശ്യം വർദ്ധിച്ച് വരുകയാണ് അപകടങ്ങൾ നിരവധിയാണ് ഉണ്ടാവുന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

