
വീണ്ടശ്ശേരി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂൾ കലോത്സവങ്ങളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിച്ചു
വീണ്ടശ്ശേരി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 63-ാം കേരള സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ മരിയ ബെന്നി, ആൻ മരിയ പോൾ, ഐസിഎസ്ഇ സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ഹെയ്‌ലി അൽമിട എന്നിവരെ ആദരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി ചാക്കോച്ചൻ ഉപഹാരം കൈമാറി. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പൗലോസ് കൊയക്കാടൻ അധ്യക്ഷത വഹിച്ചു. വാർഡ് പ്രസിഡന്റ് തോമസ്, ബൂത്ത് പ്രസിഡന്റ് ജോജോ ജോർജ്ജ്, റെജി ഊത്തുകുഴി, മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
