പാണഞ്ചേരി പാടത്ത് മണ്ണിട്ട് നികത്തുന്നതിൽ കർഷക കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രതിഷേധം അറിയിച്ചു.
പാണഞ്ചേരി പാടത്ത് മണ്ണിട്ട് നികത്തുന്നതിൽ കർഷക കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രതിഷേധിച്ചു. പാണഞ്ചേരിയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന പാണഞ്ചേരി പാടം വ്യാപകമായ രീതിയിൽ മണ്ണിട്ട് നികത്തുന്നതിൽ കർഷകർക്കും പ്രദേശവാസികൾക്കും കടുത്ത പ്രതിഷേധവും ആശങ്കയും ഉണ്ട് .ഏക്കർ കണക്കിന് പാണഞ്ചേരി പുഞ്ചപ്പാടം നികത്തുന്നതിന് എല്ലാ അധികാരികളും രാഷ്ട്രീയപാർട്ടികളും ഒത്താശ ചെയ്യുന്നു എന്ന് നാട്ടുകാർ ആരോപിച്ചു ഇതുമൂലം പാടത്തു നിന്നും, തോടുകളിൽ നിന്നും, പീച്ചി കനാലിൽ നിന്ന് വരുന്നതും, മഴപെയ്തുണ്ടാകുന്നതുമായ വെള്ളം ശരിയായ രീതിയിൽ ഒഴുകിപ്പോകുന്നതിന് മാർഗം ഇല്ലാതായിരിക്കുന്നു ഇതുമൂലം കർഷകരും നാട്ടുകാരും പരിഭ്രാന്തിയിലാണ് നിലം നികത്തുന്ന സ്ഥലത്ത് ഒരു ചെറിയ പൈപ്പിലൂടെ മാത്രമാണ് വെള്ളം കടന്നു പോകുന്നത് ഇങ്ങനെ വെള്ളം കടന്നു പോകുന്നതിന് തടസ്സം സൃഷ്ടിച്ചാൽ മഴപെയ്യുകയോ കനാലിൽ വെള്ളം വിടുകയോ ചെയ്താൽ പാണഞ്ചേരിയിൽ താമസിക്കുന്ന നൂറുകണക്കിന് ആളുകളുടെ സഞ്ചാര പാത ഇല്ലാതാകാനും സാധ്യത ഉണ്ട് ആയതുകൊണ്ട് പ്രദേശവാസികളുടെ പരാതി പരിഹരിച്ച് നിയമനടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതരോടും വില്ലേജ് കൃഷിഭവൻ തുടങ്ങിയ ഓഫീസുകളോടും പാണഞ്ചേരി കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആവശ്യപ്പെട്ടു. പാണഞ്ചേരി പാടത്ത് മണ്ണിട്ട് നികത്തുന്നത് കൂടാതെ മുഖ്യമന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, കൃഷി വകുപ്പ് മന്ത്രി ,
ജലസേചന വകുപ്പ് മന്ത്രി ,
തദ്ധേശ സ്വയംഭരണ വകുപ്പ് മന്ത്രി,
ജില്ലാ കളക്ടർ തൃശൂർ എന്നിവർക്കും കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. എം.പൗലോസ് മുഖ്യമന്ത്രിക്കു പരാതി നൽകി.