സാഹിത്യ മത്സരങ്ങൾ നടത്തുന്നു
92-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി കലാമത്സരങ്ങൾ 6 കേന്ദ്രങ്ങളിൽ ശിവഗിരി മഠം സംഘടിപ്പിക്കുന്നു. തൃശ്ശൂർ ജില്ലയിൽ കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്ര സന്നിധിയിൽ 2024 നവംബർ 23, 24 ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്നതാണ്. കലാമത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൂർക്കഞ്ചേരി ക്ഷേത്രം ഓഫീസ്, ഫോൺ നമ്പർ 04872422611,04872420611,GDPS secretary Venu Gopal 9961998382 ഏതു ഗ്രൂപ്പ് വിഭാഗത്തിൽ മത്സരിക്കുന്നു എന്ന് കൃത്യമായി പറയണം കുട്ടിയുടെ പേര് രക്ഷിതാവിന്റെ പേര് ഫോൺ നമ്പർ പഠിക്കുന്ന സ്കൂൾ എന്നിവ കൃത്യമായി രജിസ്റ്റർ ചെയ്യുക.
പ്രാഥമികതല മത്സരങ്ങളുടെ സമയക്രമവും വിഷയങ്ങളും
23 ന് രാവിലെ 9 മുതൽ പദ്യംചൊല്ലൽ എൽ.പി വിഭാഗം : സദാചാരം (ഏഴ് ശ്ലോകങ്ങൾ), യു. പി വിഭാഗം : അനുകമ്പാദശകം 10 ശ്ലോകങ്ങൾ (ഫലശ്രുതി ഒഴികെ), എച്ച്. എസ് വിഭാഗം : അർദ്ധനാരീശ്വരസ്തവം (ആദ്യത്തെ 5 ശ്ലോകങ്ങൾ), പ്ലസ് ടു വിഭാഗം : ശിവശതകം (ആദ്യത്തെ 7 ശ്ലോകങ്ങൾ), കോളേജ് വിഭാഗം : ദേവീസ്തവം (ആദ്യത്തെ 5 ശ്ലോകങ്ങൾ), പൊതുവിഭാഗം : ഷണ്മുഖ സ്തോത്രം (ആദ്യത്തെ 5 ശ്ലോകങ്ങൾ). മത്സരാർത്ഥികൾ രാവിലെ 9 മണിക്ക് മത്സരകേന്ദ്രങ്ങളിൽ എത്തിച്ചേരണം.
ഉച്ചയ്ക്ക് 1.30 ന് ഉപന്യാസ രചന എച്ച്.എസ്, പ്ലസ്, കോളേജ്, പൊതുവിഭാഗങ്ങൾക്ക് മത്സരം തുടങ്ങുന്നതിന് 15 മിനിട്ട് മുമ്പ് വിഷയം നൽകും. ഒരുമണിക്കൂറാണ് മത്സരസമയം. 24 ന് രാവിലെ 9 മണി മുതൽ പ്രസംഗം (മലയാളം, ഇംഗ്ലീഷ്) എൽ. പി. വിഭാഗം : കരുണവാൻ ഗുരു യു. പി വിഭാഗം : ഗുരുവിൻ്റെ സ്നേഹസങ്കല്പം. പ്രസംഗം (ഇംഗ്ലീഷ്) എൽ. പി വിഭാഗം: ദൈവദശകം ആസ് എ യൂണിവേഴ്സൽ പ്രെയർ, യു. പി. വിഭാഗം : ഗുരു ആൻഡ് സെക്കുലറിസം. മറ്റ് വിഭാഗങ്ങൾക്ക് മത്സരത്തിന് 5 മിനിട്ട് മുമ്പ് വിഷയം നൽകും. തത്സമയം നൽകേണ്ട വിഷയങ്ങളും സംസ്ഥാനതല മത്സരത്തിനുള്ല നിർദ്ദേശങ്ങളും മേഖലതല മത്സരത്തിനുമുമ്പായി കേന്ദ്രങ്ങളെ അറിയിക്കും. മേഖലാതല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർ സർട്ടിഫിക്കറ്റുകളുമായി സംസ്ഥാനതല മത്സരത്തിന് എത്തണം. മേഖലാതല മത്സരങ്ങളിൽ പങ്കെടുക്കേണ്ടവർ 20ന് മുമ്പായി അതത് കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്യണം.