November 21, 2024

ബിജെപി താമരവെള്ളച്ചാൽ ബൂത്ത്‌ 52ന്റെ നേതൃത്വത്തിൽ പാലക്കുന്ന് – താമരവെള്ളച്ചാൽ റോഡിൻ്റെ ഇരുവശത്തുള്ള കാടുകൾ വെട്ടി വൃത്തിയാക്കി

Share this News
ബിജെപി താമരവെള്ളച്ചാൽ ബൂത്ത്‌ 52ന്റെ നേതൃത്വത്തിൽ പാലക്കുന്ന് – താമരവെള്ളച്ചാൽ റോഡിൻ്റെ ഇരുവശത്തുള്ള കാടുകൾ വെട്ടി വൃത്തിയാക്കി

ബിജെപി താമരവെള്ളച്ചാൽ ബൂത്ത്‌ 52ന്റെ നേതൃത്വത്തിൽ പാലക്കുന്ന് താമരവെള്ളച്ചാൽ പ്രദേശത്തെ റോഡിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്തുകൊണ്ട് റോഡിന് ഇരു വശത്തുള്ള കാടുകൾ വെട്ടി വൃത്തിയാക്കി ജനങ്ങൾക്ക് ഉപകാരപ്രദമാക്കികൊണ്ടുള്ള പ്രവർത്തനം ബിജെപി പ്രവർത്തകർ ഏറ്റെടുത്തുനടത്തി.പാണഞ്ചേരി പഞ്ചായത്തിലെ വാർഡ് 14 താമരവെള്ളച്ചാൽ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം ഉള്ളതിനാൽ ഇവയുടെ ഭീഷണിയെ കൂടി കണക്കിലെടുത്തുകൊണ്ടും സ്കൂൾ വിദ്യാർത്ഥികളുടെ വാഹനം ,കാൽനടയാത്രക്കും,മറ്റു വാഹന സഞ്ചാരത്തിനും  ഭീഷണിയായി നിന്നിരുന്ന റോഡിന് ഇരുവശത്തുള്ള കാട് വെട്ടി വൃത്തിയാക്കാനുള്ള പ്രവർത്തനം ഏറ്റെടുത്ത്‌ നടത്താൻ ബിജെപി പ്രവർത്തകർ തീരുമാനിച്ചത്. ബിജെപി ബൂത്ത് കമ്മറ്റി പ്രവർത്തരായിട്ടുള്ള രാജേഷ് ഐ.ജി, സുഭാഷ്.നെള്ളാനത്ത് , ശിവൻകുട്ടി പി.കെ, അശോകൻ പി.കെ, ശ്രീജിത്ത്.കുന്നത്തങ്ങാടി,വിമൽ. പാലക്കുന്ന്, കൃഷ്ണദാസ് പി.കെ,  പുഷ്പാകരൻ എം.എ, വിഷ്ണു പി.ജി, ആന്റണി.ചൂളപ്പാറ, രവീന്ദ്രൻ ഇ.സി, ബിജെപി പട്ടികജാതി മോർച്ച പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി സിജു. ആത്തുങ്കൽ , ജോയിന്റ് സെക്രട്ടറി  സുനിൽ.നെള്ളാനത്ത് തുടങ്ങിയവർ ഈ പ്രവത്തനത്തിന് നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!