വെള്ളാനിക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാനത്തിൽ EKMUPS വാണിയമ്പാറയിൽ കൗമാര ആരോഗ്യ ദിനാചരണം നടത്തി. FHC വാണിയംപാറ മെഡിക്കൽ ഓഫീസർ Dr. ബിന്ദു സാംക്രമികമല്ലാത്ത രോഗങ്ങൾ ( Non Communicable Diseases ) എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ക്ലാസ് നൽകി.പോഷകാഹാരത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. അമൽ സന്തോഷ്, ഹാത്തിം ഹനീഫ്, മെഹ്ജുബിൻ ഫാത്തിമ വിജയികളായി. വിജയികൾക്ക് സമ്മാനം നൽകി.