November 21, 2024

കേരളത്തിൽ ആദ്യമായി സ്തനാർബുദം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് സൗജന്യ മാസ്റ്റെക്ടമി   ബ്രാകൾ സൗജന്യമായി  വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

Share this News
കേരളത്തിൽ ആദ്യമായി സ്തനാർബുദം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് സൗജന്യ മാസ്റ്റെക്ടമി   ബ്രാകൾ സൗജന്യമായി  വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടിക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുമായി സഹകരിച്ച് കേരളത്തിൽ ആദ്യമായി സ്ഥാനാർബുദം മൂലം ദുരിതം അനുഭവിക്കുന്ന വനിതകൾക്കായി  മാസ്റ്റെക്ടമി ബ്രാകൾ സൗജന്യമായി വിതരണം ചെയ്യുന്ന ബ്രഹത് പദ്ധതിക്ക് തുടക്കം കുറിച്ചു.
ആദ്യഘട്ടത്തിൽ ഇതിനോടകം 150 ഓളം പേർക്ക് ഇത്തരം പദ്ധതിയിലൂടെ ഗുണഭോക്തൃ വിഹിതം നൽകുവാൻ സാധിച്ചു.
പ്രത്യേകം തയ്യാർ ചെയ്ത
ഒരു ലക്ഷം രൂപയുടെ ബ്രാകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്.
പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ്  ജോബി പറപ്പുള്ളിയുടെ  അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഒല്ലൂർ നിയോജകമണ്ഡലം ചെയർമാനും തൃശൂർ ജില്ലാ സെക്രട്ടറി കൂടിയായ  ബിജു എടക്കളത്തൂർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
നിയോജകമണ്ഡലം കൺവീനർ  ശേഖരേട്ടൻ യൂണിറ്റ് സെക്രട്ടറി  തിമോത്തി പറപ്പുള്ളി,
വൈസ് പ്രസിഡന്റ് എം കെ അബി, വനിതാവിങ് പ്രസിഡന്റ്  രാഗിണി മുകുന്ദൻ,
മറ്റേ എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.

യൂണിറ്റിന്റെ സ്നേഹോപഹാരം  ബിജു എടക്കളത്തൂർ,  ഈ പ്രോഗ്രാമിന്റെ മുഖ്യ സ്പോൺസർ കൂടിയായ  ഇന്നർ സ്റ്റോർ ഷോപ്പി  എം ഡീ കൂടിയായ, എക്സിക്യൂട്ടീവ് മെമ്പർ  സനോജ് മോഹൻ എന്നിവർക്കുള്ള യൂണിറ്റിന്റെ സ്നേഹോപഹാരം യൂണിറ്റ് ഭാരവാഹികൾ നൽകുകയുണ്ടായി.അതോടനുബന്ധിച്ച്,
ഭദ്രം കുടുംബ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്തൃവീതം നൽകുകയുണ്ടായി.
പുതിയ യൂണിറ്റ് മെമ്പർമാർക്ക് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് വിതരണം നൽകുകയുണ്ടായി.
സൗഭാഗ്യനിധി സീസൺ 4 ബ്രോഷർ വിതരണവും ചടങ്ങിൽ നിർവഹിച്ചു.
പ്രസ്തുത ചടങ്ങിൽ ഫുഡ് ആൻഡ് സേഫ്റ്റി പ്രോഗ്രാമിൽ പങ്കെടുത്ത യൂണിറ്റ് മെമ്പർമാർക്കുള്ള ഹെൽത്ത് കാർഡ് സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.  യൂണിറ്റ് ഭാരവാഹികളും, വ്യാപാരി മെമ്പർമാരും, ഒട്ടേറെ പൊതുജനങ്ങളും ഈ പ്രോഗ്രാമിൽ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!