ചിറയ്ക്കാക്കോട് എളങ്ങള്ളൂർ മനയിൽ ‘അഗ്രപൂജ’ നാളെ
അടുത്ത ഏപ്രിലിൽ ചിറയ്ക്കാക്കോട് എളങ്ങള്ളൂർ മനയിൽ നിശ്ചയിച്ചിരിക്കുന്ന അഗ്ന്യാധാനം – സോമയാഗത്തിൻ്റെ മുന്നോടിയായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ ക്ഷേത്രങ്ങളുടെ താന്ത്രികച്ചുമതലയുള്ള തന്ത്രിമാരെ എല്ലാവരേയും ഒരേ വേദിയിൽ ആദരിക്കുന്ന ‘അഗ്രപൂജ’ എന്ന അപൂർവ്വ ചടങ്ങിന് ചിറയ്ക്കാക്കോട് എളങ്ങള്ളൂർ മന സാക്ഷ്യം വഹിക്കുന്നു.
18ന് തിങ്കളാഴ്ച വൈകീട്ട് 6ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി ഉദ്ഘാടകനാകും. 2025 ഏപ്രിൽ 28 മുതൽ മെയ് 4 വരെയാണ് അഗ്ന്യാധാനം – സോമയാഗം.