ബിജെപി നേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്. പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വമ്പൻ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് ഇക്കാര്യത്തിൽ കേരളത്തിലെ കോൺഗ്രസിന് ഹൈക്കമാൻഡിന്റെ അനുമതി ലഭിച്ചത്. നേരത്തെ സിപിഐയിലേക്ക് സന്ദീപ് ചേക്കേറും എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇതൊക്കെയും കാറ്റിൽ പറത്തി കൊണ്ടാണ് സന്ദീപ് കോൺഗ്രസിലേക്ക് പോവുന്നത്.