തൃശൂർ മൃഗശാല യിൽ നിന്നു പുത്തൂരിലേക്ക് എത്തിച്ച മാനുകളെ വിശ്രമ കേന്ദ്രത്തിൽ നിന്നു സ്വാഭാവിക ആവാസവ്യവസ്ഥയിലുള്ള തുറസ്സായ സ്ഥലത്തുള്ള സ്ഥിരം കൂടുകളിലേക്കു മാറ്റി തുടങ്ങി. 20 മാനുകളെയാണു മാറ്റിയത്. ആദ്യഘട്ടത്തിൽ തൃശൂരിലെ 191 മാനുകളിൽ 80 എണ്ണത്തിനെ പുത്തൂരിൽ എത്തിക്കാനാണ് പദ്ധതി. ഓരോ ദിവസവും മാനുകളെ കൊണ്ടുവരുന്നത് തുടരും. അടുത്ത വർഷം എല്ലാ ജീവികളെയും മാറ്റാനാണ് പദ്ധതി.