താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തിൽ നെഹ്റുവിന്റെ 135-ാം മത് ജന്മദിനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി ശിശുദിന റാലി നടത്തി. പീച്ചി റോഡ് ജങ്ഷനിൽ നിന്നും പഞ്ചായത്ത് ബസ്റ്റാൻഡ് വരെ വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റാലി ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് തൃശൂർ ജില്ലാ ട്രഷറർ മുൻ അധ്യാപകൻ കൂടിയായ ജെയ്‌സൻ എ.എം ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
മദ്യവും മയക്കുമരുന്നും മോഹിക്കുന്ന ഓരോ വ്യക്തിയും മരണത്തെ വരിക്കുകയാണെന്നും,ശിശുദിനത്തിൽ ലഹരിക്കെതിരെ ജീവൻ ജ്യോതി പബ്ലിക് സ്കൂൾ റാലിയിലൂടെ മുന്നോട്ടുവച്ച സന്ദേശം അഭിനന്ദനം അർഹിക്കുന്നത് ആണെന്നും അത് പൊതുസമൂഹം ഏറ്റെടുക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എ എം ജയ്സൺ മാസ്റ്റർ പറഞ്ഞു.പി ടി എ പ്രസിഡന്റ് കെ.സി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.
കായികാധ്യാപകൻ മാർട്ടിൻ പോൾ സ്വാഗതം പറഞ്ഞു. അസി. മാനേജർ സിസ്റ്റർ സുജാത, പ്രിൻസിപ്പൽ സിസ്റ്റർ ടിൻസി ജൂസ, വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ലിൻഡ, പി ടി എ ഭാരവാഹികൾ ആയ ബെന്നി സ്പെക്ട്ര, ശരത് ബാബു, ജോയ്, മറ്റു അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി. പട്ടിക്കാട് സെന്ററിൽ ഫ്ലാഷ് മോബ് സംഘടിപ്പിക്കുകയും ചെയ്തു.