November 22, 2024

പുത്തൂർ ഗ്രാമ പഞ്ചായത്തിലെ പതിനൊന്ന് കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ്കളുടെ സ്വിച്ച് ഓൺ കർമ്മം റവന്യൂ മന്ത്രി കെ. രാജൻ നിർവ്വഹിച്ചു

Share this News
മിനിമാസ്റ്റ് ലൈറ്റ്കളുടെ സ്വിച്ച് ഓൺ കർമ്മം റവന്യൂ മന്ത്രി കെ. രാജൻ നിർവ്വഹിച്ചു

ഒല്ലൂർ എംഎൽഎ ആസ്തി വികസന ഫണ്ട്‌ വിനിയോഗിച്ച് മണ്ഡലത്തിൽ നടപ്പാക്കുന്ന ‘നിലാവുറങ്ങാത്ത ഒല്ലൂർ’ പദ്ധതിയുടെ ഭാഗമായി പുത്തൂർ ഗ്രാമ പഞ്ചായത്തിലെ പതിനൊന്ന് കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ്കളുടെ സ്വിച്ച് ഓൺ കർമ്മം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവ്വഹിച്ചു.
പഞ്ചായത്തിലെ ചെന്നായ്പ്പാറ, മാന്ദാമംഗലം, വല്ലൂർ, വെട്ടുകാട്, പൊന്നുക്കര, കൈനൂർ, പുത്തൂർ, ഇളന്തുരുത്തി, മാരത്താക്കര എന്നി കേന്ദ്രങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്.
ചടങ്ങിൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അശ്വതി സുനീഷ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി പ്രദീപ്‌കുമാർ, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി അഗംങ്ങളായ പി.എസ് സജിത്ത്, നളിനി വിശ്വംബരൻ, പി.ബി സുരേന്ദ്രൻ, ഷാജി വാരപ്പെട്ടി, ധന്യ ബിജു, ടി.കെ ശ്രീനിവാസൻ, എൻ.ജി സനൂപ്, രാഹുൽ, മിനി റെജി  തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!