October 18, 2024

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി

Share this News
കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യ; പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി

കണ്ണൂർ എഡിഎമ്മിന്റെ ആത്മഹത്യക്ക് ഉത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട്
പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
നടത്തിയ പ്രതിഷേധ സദസ്സ് DCC എക്സിക്യൂട്ടീവ് അംഗം KC അഭിലാഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് KN വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
തനിക്ക് ക്ഷണമില്ലാത്ത യാത്രയയപ്പ് ചടങ്ങിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അവിടെ കടന്ന് ചെന്ന് ഉദ്യോഗസ്ഥനെ അപമാനിച്ചത് വ്യക്തമായ അജണ്ടയോടെയാണ്. സിപിഎമ്മിന്റെ ഇംഗിതത്തിനു വഴങ്ങിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ ശത്രുവായി കാണുന്ന പ്രവണത ഭരണരംഗത്ത് ഗുണകരമല്ല.
ഈ വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ട് വരണമെന്നും കുറ്റകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു
കെപിസിസി മെമ്പർ ലീലാമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ എം യു മുത്തു, ജേക്കബ് പോൾ, ബിന്ദു കാട്ടുങ്ങൽ, ഷിബു പോൾ, കെ പി എൽദോസ്, നൗഷാദ് മാടക്കത്തറ, ഗിരിജ മധു പൊതുവാൾ, ശ്രീരാഗ് നടത്തറ,ഇ പി സുധാകരൻ, രാമകൃഷ്ണൻ, അനിൽ നാരായണൻ,റെജി പി പി,ബ്ലെസ്സൺ വര്ഗീസ്, ഭാസ്കർ കെ മാധവൻ, കെ എം പൗലോസ്, ഗോപി മൂർക്കനിക്കര,ബാബു പി പി, ശിവദാസൻ മേലിക്കാട്ടിൽ, ഷാജു, സുകുമാരൻ വെള്ളാനിക്കര, പുഷ്പാംഗദൻ,മേജോ മോസസ്, നിബിൻ ദേവരാജ്  എന്നിവർ നേതൃത്വം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!