December 28, 2024

വിലങ്ങന്നൂർ സെന്റ് ആൻ്റൺ വിദ്യാപീഠത്തിൽ ലഹരി വിരുദ്ധ ദിന ശില്പശാല നടത്തി.

Share this News

ലഹരി വിരുദ്ധ ദിന ശില്പശാല നടത്തി.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിലങ്ങന്നൂർ സെൻറ് ആൻറൺ വിദ്യാപീഠത്തിൽ ലഹരി വിരുദ്ധ ദിന ശില്പശാല നടത്തി. ചടങ്ങിൽ പ്രിൻസിപ്പൽ ജെന്നി ജയിംസ് സ്വാഗതം പറഞ്ഞു.ആഗ്നൽ ഷാജി ലഹരി വിരുദ്ധ ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള ദൂഷ്യഫലങ്ങളെ കുറിച്ചും ആരോഗ്യകരമായ ഒരു സമൂഹം വളർന്നു വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ  മോഹനൻ ബോധവൽക്കരണ ക്ലാസ് നയിച്ചു.എക്സൈസ് ഇൻസ്പെക്ടർ സജിത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന സംഗീത നൃത്ത പരിപാടികൾ , Mime എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.എക്സൈസ് ഓഫീസേഴ്സ് , സ്കൂൾ. മാനേജ്മെൻറ് , അധ്യാപകർ, അനധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ ദിനാചരണ പരിപാടികളിൽ പങ്കെടുത്തു.അധ്യാപകരായ അമൽ, വിനി , റൈസി എന്നിവർ നേതൃത്വം നൽകി.വിദ്യാർത്ഥി പ്രതിനിധി നന്ദി പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/FNBkJiLWYaFLpkJe2nuCEp
error: Content is protected !!