November 22, 2024

ചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം

Share this News
ചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം

ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിലേക്ക് കണ്ണും നട്ടിരുന്ന രാജ്യത്തെ കായിക പ്രേമികളെ സാക്ഷിയാക്കി നീരജ് ചോപ്ര ചരിത്രം കുറിച്ചു. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിന് ആദ്യ സ്വർണ മെഡൽ നേടികൊടുത്തിരിക്കുകയാണ് നീരജ്. 88.17 മീറ്റർ ജാവലിൻ എറിഞ്ഞാണ് നീരജ് ചോപ്ര സ്വർണ മെഡൽ സ്വന്തമാക്കിയത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും ഒളമ്പിക്സിലും സ്വർണ മെഡൽ കരസ്ഥമാക്കുന്ന അത്യപൂർവ്വ നേട്ടംകൂടിയാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്.പാകിസ്താന്റെ അർഷാദ് നദീമിനാണ് വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ വെങ്കലം കരസ്ഥമാക്കി.ഫൗളോടെയായിരുന്നു നീരജിന്റെ തുടക്കം. എന്നാൽ രണ്ടാം ശ്രമത്തിൽ 88.17 മീറ്റർ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. 87.82 മീറ്ററാണ് രണ്ടാം സ്ഥാനത്തെത്തിയ അർഷാദ് നദീമെറിഞ്ഞ മികച്ച ദൂരം. സീസണിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ദൂരംകൂടിയാണിത്. വെങ്കലം നേടിയ ജാക്കുബ് വാദ്ലെ 86.67 മീറ്റർ ദൂരമാണ് എറിഞ്ഞത്.

കഴിഞ്ഞവർഷം യൂജിനിൻ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര രണ്ടാമനായിരുന്നു. 88.13 മീറ്റർ ദൂരമാണ് അന്ന് അദ്ദേഹം ത്രോചെയ്തത്. ടോക്യോ ഒളിമ്പിക്സിൽ 87.58 മീറ്റർ ദൂരം എറിഞ്ഞാണ് സ്വർണം കരസ്ഥമാക്കിയത്.നീരജിനൊപ്പം ഫൈനലിലെത്തിയ മറ്റു ഇന്ത്യൻ താരങ്ങളായ കിഷോർ ജെനയ്ക്കും ഡി.പി. മനുവിനും മികച്ച പ്രകടനം പുറത്തെടുക്കാനായി. അഞ്ചാം സ്ഥാനത്തെത്തിയ കിഷോർ ജെന (84.77 മീറ്റർ) കരിയറിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഡി.പി. മനു (84.12 മീറ്റർ) ആറാം സ്ഥാനത്താണ് എത്തിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/GuzTfMrXdFT0mWyinOhGva
error: Content is protected !!