മുതിർന്ന പൗരന്മാരെ ആദരിച്ചും ഓണസദ്യ നൽകിയും മാള മെറ്റ്സ് കോളേജിലെ ഓണാഘോഷം “ദേ ഓണം പിന്നേം …“
തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ ഓണാഘോഷം “ദേ ഓണം പിന്നേം ….” വേറിട്ട രീതിയിൽ ആഘോഷിച്ചു. കോളേജിന്റെ സമീപപ്രദേശങ്ങളിലെ 42 മുതിർന്ന പൗരന്മാരെ കോളേജിലേക്ക് ക്ഷണിക്കുകയും കോളേജിലെ ഓണാഘോഷങ്ങൾ കണ്ട് ആസ്വദിക്കാനുളള സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. വിഭവസമൃദ്ധമായ ഓണസദ്യയും അവർക്ക് നൽകി. വിപുലമായ രീതിയിലാണ് മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് പോളിടെക്നിക് കോളേജ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എന്നിവ സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചത്. തൊണ്ണൂറ് അധ്യാപികമാരും വിദ്യാർത്ഥിനികളും ചേർന്ന് മെഗാ തിരുവാതിര കളി സംഘടിപ്പിച്ചു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ മ്യൂസിക് ക്ലബ്ബിന്റെ അഭിമുഖത്തിൽ “ഫ്യൂഷൻ മ്യൂസിക് ഷോ” ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. മലയാളി മങ്ക, മലയാളി മാരൻ, പൂക്കള മത്സരം, ഉറിയടി, വടംവലി, കസേരകളി, തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു. മത്സര വിജയികൾക്ക് സമ്മാന വിതരണവും നടത്തി. കൂടാതെ ശിങ്കാരിമേളത്തോട് കൂടിയ കാവടിയാട്ടം, പുലിക്കളി, മഹാബലി വേഷം, തുടങ്ങിയവയുമായി ഓണാഘോഷയാത്രയും ഉണ്ടായിരുന്നു. ഇവയെല്ലാം ആസ്വദിച്ച് ശേഷമാണ് മുതിർന്ന പൗരന്മാർ മടങ്ങിയത്. നിലവിളക്ക് കൊളുത്തി ഓണാഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് മാള എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആൻറണിയാണ്. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ. വർഗീസ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ സുരേന്ദ്രൻ സ്വാഗതവും മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് നന്ദിയും പ്രകാശിപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ ടി ജി നാരായണൻ, മുതിർന്ന പൗരന്മാരെ പ്രതിനിധീകരിച്ച് പുത്തൻചിറ ജി.വി.എച്ച്.സ് ൽ നിന്നും വിരമിച്ച അദ്ധ്യാപകനും ലയൺസ് ക്ലബ് ചാർട്ടേർഡ് പ്രസിഡന്റുമായ എ.ആർ. സുകുമാരൻ, റിട്ടയേർഡ് എ.സി.പി. യും കുഴൂർ ലയൺസ് ക്ലബ് പ്രസിഡന്റുമായ വിജയ് ഗോപാൽ ജി.പിള്ള തുടങ്ങിയവർ ഓണ സന്ദേശങ്ങൾ നൽകി.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.