ചിലങ്കവനം ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിൽ ചുറ്റമ്പലത്തിന്റെ കട്ടിളവെപ്പ് നടന്നു
തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലെ ചുവന്നമണ്ണ് ദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ചിലങ്കവനം ശ്രീ ധർമ്മശാസ്ത ക്ഷേത്രം. ഏകദേശം 35 വർഷത്തിനു മുകളിൽ പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ്. ശബരിമലയ്ക്ക് സമാനമായ ശ്രീകോവിലിനുള്ളിൽ കുടികൊള്ളുന്ന ധർമ്മശാസ്താവിന്റെ പ്രതിഷ്ഠയാണ് ഇവിടെ. ക്ഷേത്രത്തിൻറെ ചുറ്റമ്പലത്തിന്റെ കട്ടിള വെപ്പ് പെരുമ്പടവ് മന ഹൃഷികേശൻ സോമയാജിപ്പാടിൻറെ നേതൃത്വത്തിൽ നടന്നു. ക്ഷേത്രം പ്രസിഡൻറ് ഗോപാലകൃഷ്ണൻ കള പറമ്പിൽ, സെക്രട്ടറി ഗിരീഷ് പുഷ്പകരൻ, ക്ഷേത്രം രക്ഷാധികാരി മോഹൻ ദാസ് കോ തോട്ടിൽ,നിർമ്മാണ കമ്മിറ്റി പ്രസിഡൻറ് സിദ്ധാർത്ഥൻ തൃക്കാശ്ശേരി, സെക്രട്ടറി പ്രസാദ് തൃപ്തിസദനം, മറ്റു കമ്മിറ്റി മെമ്പർമാർ, ഭക്തജനങ്ങളും പങ്കെടുത്തു.