Kerala

പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു*

Super Admin 1 min read 5 views
പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു*

വയനാട്ടിലെ പരമ്പരാഗത കർഷകൻ ചെറുവയൽ രാമൻ അന്തരിച്ചു. 74 വയസായിരുന്നു. പത്മശ്രീ പുരസ്ക്കാര ജേതാവാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയത്തിനു താഴെ ഞരമ്പ് പൊട്ടിയാണ് മരണം. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സ നടത്തിവരികയായിരുന്നു. കേരളത്തിന്റെ നെല്ലച്ഛൻ എന്നാണ് അദേഹം അറിയപ്പെട്ടിരുന്നത്. വയനാട്ടിലെ പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകനായിരുന്നു. 2023ലാണ് രാജ്യം ചെറുവയൽ രാമനെ പത്മശ്രീ നൽകി ആദരിച്ചത്.

 

 

വരുംതലമുറയ്ക്കായി പൈതൃക നെൽവിത്ത് സംരക്ഷകൻ എന്ന വിലാസംമാത്രം ബാക്കിയാക്കി ഇക്കാലമത്രയും ജീവിക്കുകയായിരുന്നു രാമൻ. . 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചത് ഇദ്ദേഹമാണ്. നെല്ലിനങ്ങളുടെ ഒരു ജീൻബാങ്കർ ആണ് ചെറുവയൽ രാമൻ. കുറിച്യസമുദായത്തിൽപ്പെട്ട ഇദ്ദേഹം 32 ഇനം നെല്ല് കൃഷിചെയ്ത് സംരക്ഷിക്കുന്നു. നെൽ വിത്തുകൾ കൂടാതെ പരമ്പരാഗത പച്ചക്കറി ഇനങ്ങളും ഔഷധ സസ്യങ്ങളും വിവിധ വൃക്ഷങ്ങളും ഇദ്ദേഹം തന്റെ തോട്ടത്തിൽ സംരക്ഷിച്ചുവരുന്നു. നിരവധി വിദ്യാർത്ഥികളും ഗവേഷകരും കർഷകരും നിത്യേന ഈ പുരയിടം സന്ദർശിച്ച് പരമ്പരാഗത കൃഷിയെപ്പറ്റി പഠിക്കുന്നു

 

Related Articles

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടര്‍ന്നേക്കും
Kerala

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടര്‍ന്നേക്കും

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. മധ്യപ്രദേശില്‍ നിന്നുള്ള 200 മെഗാ വാട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം...

Super Admin Sep 30, 2026 1 min read