കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സ്ഥാനമൊഴിയണം; പ്രമേയം അവതരിപ്പിച്ച് യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി
പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റ് കെ. പി. ചാക്കോച്ചൻ സ്വമേധയാ രാജിവച്ചൊഴിയുവാൻ തയ്യാറാകണം, അല്ലെങ്കിൽ പാർട്ടി നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ തൽസ്ഥാനത്തുനിന്ന് മാറ്റണം എന്ന പ്രമേയം പാസാക്കി യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി. യുഡിഎഫ് ഭരിക്കുന്ന പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡൻ്റ കൂടിയാണ് കെ പി ചാക്കോച്ചൻ. പാർട്ടിയും ഭരണസമിതിയുമായി വേണ്ടത്ര ഏകോപനം ഇല്ലാത്തതും, പാർട്ടി കോർ കമ്മറ്റിയുടെ നിർദ്ദേശങ്ങൾ പോലും മാനിക്കാതെ ഈ ഭരണസമിതി അധികാരത്തിൽ എത്തിയപ്പോൾ മുതൽ യൂത്ത് കോൺഗ്രസിന്റെ ഫ്ലക്സുകൾക്കും, തോരണങ്ങൾക്കും, പോസ്റ്ററുകൾക്കും എല്ലാം വൻതുകപിഴ ഈടാക്കുകയും, ഇപ്പോൾ യൂത്ത് കോൺഗ്രസിന്റെ കൊടുക്കാലുകൾ വ്യാപകമായി നീക്കം ചെയ്യുകയും ചെയ്ത നടപടികളാണ് ഇത്തരമൊരു നീക്കത്തിന് യൂത്ത് കോൺഗ്രസിനെ പ്രേരിപ്പിച്ചത് എന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു.യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡൻ്റ് ജിഫിൻ ജോയ് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ഷൈജു കുരിയൻ മുഖ്യ പ്രഭാഷണം നടത്തി.ബ്ലസൺ വർഗ്ഗീസ്, നിതിൻ ദേവരാജ്, ജിതിൻ മൈക്കിൾ, ജിസൺ സണ്ണി, ശ്രീജു സി. എസ് , സിബിൻ ജോസഫ്, സജാദ് ഇബ്രാഹിം, സാജൻ ജോർജ്ജ്, അരുൺ ആൻ്റണി, അഭിലാഷ് പി. എസ്, രെജീഷ് ചാത്തംകുളം, ജിഫിൻ സണ്ണി, സനൽ സണ്ണി,ലിജ ബിനു, ഹസീന മനാഫ്,ജോസ് ഹ്യൂബർട്ട് തുടങ്ങിയവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/EoEfAFvR9uy6MHolNHBQhe?mode=gi_t
Related Articles
വാണിയംപാറ ശ്രീ നാരായണഗുരു ഭക്ത സമാജത്തിൽ 99 -ാമത് ശ്രീ നാരായണ ഗുരു മഹാസമാധി ദിനം ആചരിച്ചു
വാണിയംപാറ എസ് എൻ നഗറിൽ ഗുരുന്ദിരത്തിൽ വെച്ച് നടന്ന പൂജയ്ക്ക് എം.കെ സ്വാമിനാഥൻ മുഖ്യ കാർമികത്വം വഹിച്ചു . സമാജം സെക്രട്ടറി രാഹുൽ എൻ. സി , പ്രസിഡൻ്റ് എം. എം സത്യൻ...
തൊണ്ണൂറ്റിരണ്ടാം വയസ്സിൽ വൈറൽ താരം: ചീരച്ചായൻ ഇനി ഹീറോച്ചായൻ
എട്ട് പതിറ്റാണ്ടോളം ചീരക്കൃഷിയിൽ പരിചയമുള്ള 92 വയസ്സുകാരനായ പോൾ (ചീരച്ചായൻ) അഞ്ച് ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ച്, ഒൻപത് മാസത്തിനുള്ളിൽ 20 ലക്ഷം കാഴ്ചക്കാരെ സ്വന്ത...
ഓടിക്കൊണ്ടിരിക്കെ ബസിന്റെ ചക്രം ഊരിത്തെറിച്ചു; വൻ അപകടം ഒഴിവായി
കുന്നംകുളം–വടക്കാഞ്ചേരി സംസ്ഥാനപാതയിൽ കുമരനെല്ലൂർ ന്യൂ രാഗം തിയറ്ററിന് അടുത്തുവെച്ച്, സർവീസ് നടത്തിക്കൊണ്ടിരുന്ന ഒരു സ്വകാര്യ ബസിന്റെ മുൻചക്രം ഓട്ടത്തിനിടയിൽ ഊര...
തൂഫാൻ ജാഗരൺ സന്ദേശയാത്ര ഇന്ന് (സെപ്റ്റംബർ 24) തൃശൂരിൽ
ലഹരിക്കെതിരെ പൊലീസ് നടത്തുന്ന തൂഫാൻ ജാഗരൺ സന്ദേശയാത്ര 24ന് സ്വരാജ് റൗണ്ടിൽ നടക്കും; അയ്യായിരത്തിലധികം പേർ ഇതിൽ അണിനിരക്കും. Manorama Online യാത്രയുടെ ഉദ്ഘാടനം മ...